Padiyettam

വായനക്കാരനെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍നിര്‍ത്തി കഥപറച്ചിലിന്‍റെ കാന്തപഥങ്ങളിലൂടെ അതിവേഗം സഞ്ചരിപ്പിക്കുന്ന ഒരു പുതിയ കഥയാണ് ആര്‍.നന്ദകുമാറിന്‍റെ നോവലായ ഭപടിയേറ്റംന്ത. രസകരമായ ഒരു ചരിത്രകഥനം എന്നതിലുപരി, കഥ പറയുന്ന രീതിയും വായ നയും തമ്മിലുണ്ടാകുന്ന ഹാര്‍മണി (ലയം) യുടെ ഒരു പുതിയ അനുഭവമായിത്തീരുന്നു ഈ നോവല്‍. സംഘകാലദ്രാവിഡപ്പഴമയിലെ മധുരമൊഴികളും ആധുനികതമിഴ്മലയാളങ്ങളുടെ ദേശ ഭാഷാവിവിധത്വങ്ങളില്‍ സ്ഫുരിക്കുന്ന മൊഴിച്ചന്തവും പുതിയ തലമുറ സംസാരിക്കുന്ന ഇംഗ്ലീഷ് മിശ്രഭാഷയുടെ വിലക്ഷണത്വവും ആസ്വദിച്ചു തന്നെ വായിക്കണം ഈ നോവ ലില്‍. ഭാഷയുടെ നവീനമായ പ്രയോഗസൗന്ദര്യമാണ് ഏതൊരു സാഹിത്യകൃതിയെയും അനുവാചകമനസ്സിനോടടുപ്പിച്ചു നിര്‍ത്തുന്നത്, പാരായണക്ഷമമാക്കുന്നത്.

(ഡോ.പി.വേണുഗോപാലന്‍റെ അവതാരികയില്‍ നിന്ന്)

പല അടരുകളുള്ള ഈ കഥയില്‍ കഥയ്ക്കുള്ളിലെ കഥപോലെ ചരിത്രം ഉള്‍ച്ചേരുന്നു. ആ ചരിത്രം രാജപരമ്പരയുടെ പ്രശംസാപ്രഘോഷണമല്ല, ജനപദങ്ങളുടെ കൂടി ചരിത്രമാണ്. ആധുനികജീവിതത്തിന്‍റെ യാന്ത്രികപരിസരങ്ങളെയും പ്രാചീനവഴക്കങ്ങളുടെ പുരാതനസങ്കല്‍പങ്ങളെയും ആധുനികചിത്തവൃത്തികളെയും ഫ്യൂഡല്‍മനോവ്യാപാരങ്ങളെയും ഉചിതപദബന്ധങ്ങളിലൂടെ കടുംനിറത്തില്‍ ആവാഹിക്കുന്ന രചനാശൈലി മലയാളത്തിന്‍റെ ശക്തിയെ വെളിപ്പെടുത്തുകയാണ്. മലയാളം ഇത്രമാത്രം രചനാനൈപുണി പ്രദര്‍ശിപ്പിക്കുന്നത് അധികം എഴുത്തുകാരില്‍ നമുക്കു കാണാനാവില്ല. ഏതു സന്ദര്‍ഭത്തിന്‍റെയും ഉള്ളുണര്‍ത്താന്‍ പോന്ന ശക്തിചൈതന്യമായി ഭാഷയുടെ ആഘോഷം തീര്‍ക്കാന്‍ പടിയേേറ്റത്തിലെ പദബന്ധങ്ങള്‍ക്കാവുന്നു. ഓരോ സന്ദര്‍ഭത്തിനനുസരിച്ചു വരുന്ന ഭാഷാഘടനകള്‍ പ്രത്യേകം പഠനാര്‍ഹമാണ് ഈ നോവലില്‍.

(ഹരിദാസന്‍റെ പഠനത്തില്‍ നിന്ന്)

വ്യത്യസ്തമായൊരു വായനാനുഭവം സൃഷ്ടിക്കാന്‍ څപടിയേറ്റڅത്തിനു കഴിയുന്നു. മലയാളനോവല്‍ശില്‍പ്പത്തിന് പുതിയൊരു മാതൃക തീര്‍ത്തുകൊണ്ടാണ് വായനക്കാരുടെ ഹൃദയങ്ങളില്‍ ഈ കൃതി അവഗണിക്കാനാകാത്ത സാന്നിധ്യമാകുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു